Monday, 1 June 2026

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്. ഇവയെല്ലാം പ്രത്യേകം വേലികെട്ടി വളരെ വൃത്തിയായി സംരക്ഷിക്കപ്പെട്ടവയാണ്. ഇവിടെ A S I യുടെ (Archaeological Survey of India) രണ്ടു ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിലൊന്ന് പ്രസ്തുത സ്മാരകത്തിന്റെ പ്രത്യേകതകളെ കുറിച്ചും രണ്ടാമത്തേത്  ഈ സ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതിന് ഏതെങ്കിലും വിധത്തിലുള്ള കേടുപാടുകളോ മറ്റോ വരുത്തുന്നവർക്കെതിരെ ശക്തമായ നിയമ ശിക്ഷ നടപടികളുമായി ബന്ധപ്പെട്ട താക്കീതുമാണ്. സംരക്ഷിത സ്മാരകങ്ങൾ നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ കേടുപാടുകൾ വരുത്തുകയോ അവിടെ നിന്നും എന്തെങ്കിലും എടുത്തു മാറ്റുകയോ ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ കൈക്കൊള്ളുന്നതാണ്. രണ്ടു കൊല്ലത്തോളം നീണ്ട തടവുശിക്ഷയോ , ഒരു ലക്ഷം രൂപ പിഴയോ, രണ്ടും കൂടിയോ ചുമത്താവുന്നതാണ്. അതുപോലെ സംരക്ഷിത സ്മാരകങ്ങളുടെ 100/200 മീറ്റർ പരിധിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും നിർമ്മാണമോ, നവീകരണമോ, പുനർനിർമാണമോ, അറ്റകുറ്റപ്പണികളോ ചെയ്യണമെങ്കിൽ ന്യൂഡൽഹിയിലെ ദേശീയ സ്മാരക അതോറിറ്റിയുടെ മുൻ കൂട്ടിയുള്ള അനുവാദം വാങ്ങേണ്ടതാണ്. ഞങ്ങൾ സന്ദർശിച്ച സ്മാരകങ്ങൾ എല്ലാം തന്നെ 1951ലും1982ലുംആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംരക്ഷണ സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ളവയാണ്

        അരിയന്നൂർ കുടക്കല്ല്

കേരളത്തിൽ  തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്രാതീത കാലത്തെ മഹാശില സ്മാരകങ്ങളിൽ ഒന്നാണ് അരിയന്നൂരിലുള്ള കുടക്കല്ല്. ഇവ വെട്ടുകല്ലുകൾ ആണ്. ഇവിടെ ആറ്

കുടക്കല്ലുകൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.പക്ഷേ ഇപ്പോൾ നാലെണ്ണം മാത്രമാണ് പൂർണ്ണരൂപത്തിൽ കാണാൻ കഴിയുന്നത്. ബാക്കിയുള്ള രണ്ടെണ്ണം പൂർണമായി തകർന്ന നിലയിലാണ്. വലിയ കല്ലുകൾ താഴെ കിടക്കുന്നതു പോലെയുള്ളവയായിട്ടാണ് അവ  കാണപ്പെടുന്നത്. മൂന്നോ നാലോ വലിയ കല്ലുകൾ കുത്തനെ ചരിച്ച് കുത്തിനിർത്തി അതിനുമുകളിൽ കുടയുടെ ആകൃതിയിലുള്ള വലിയ കല്ല് വച്ചിരിക്കുന്നു. A S I യുടെ രണ്ട് ബോർഡുകൾ പ്രവേശന കവാടത്തിന് മുന്നിലായി സ്ഥാപിച്ചിട്ടുണ്ട്.  കമ്പിവേലി ഉപയോഗിച്ച് ചുറ്റുംകെട്ടി ബലവത്താക്കി വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്.

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും തെക്കു-പടിഞ്ഞാറായി ഏകദേശം മുക്കാൽ കിലോമീറ്റർ ദൂരപരിധിയിലാണ് ഈ സംരക്ഷിത സ്മാരകം സ്ഥിതി ചെയ്യുന്നത്.

 കുന്നംകുളം ഗവൺമെൻറ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിലെ ഏതാനും അംഗങ്ങൾ ചേർന്ന് ഈ ഏപ്രിൽ ഒന്നിന് സ്കൂളിൻ്റെ ഏകദേശം 15 കിലോമീറ്റർ പരിധിയിൽ വരുന്ന പ്രദേശങ്ങളിലുള്ള മഹാശില സ്മാരകങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചിരുന്നു


Friday, 29 May 2026


1 കുന്നംകുളത്തിന്റെ പൈതൃക ഇടങ്ങൾ 



          തെളിവുകൾ അടിസ്ഥാനമാക്കി ഭൂതകാലത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന പഠനമാണ് ചരിത്രം. ചരിത്രരചനക്ക് സഹായകമായ ഒട്ടേറെ തെളിവുകൾ ഓരോ കാലവും എല്ലാ പ്രദേശങ്ങളിലും പല രൂപത്തിലും അവശേഷിപ്പിച്ചിട്ടുണ്ടാകും. കാലം മാറുമ്പോൾ അതിനോടൊപ്പം അവിടുത്തെ സ്ഥാപനങ്ങളും കെട്ടിടങ്ങളും വഴികളും അങ്ങനെ പലതും മാറ്റങ്ങൾക്ക് വിധേയമാകുന്നു. എന്നിരുന്നാലും ഈ മാറ്റങ്ങളുടെ പിന്നിൽ മാഞ്ഞു പോകാതെ നിലനിൽക്കുന്ന പല ഓർമ്മകളും ഉണ്ട്. അതാണ് ചരിത്രം. ഈ മാറ്റങ്ങളെല്ലാം ചേർന്നാണ് ഒരു പ്രദേശത്തിൻ്റെ യഥാർത്ഥ ചരിത്രം രൂപപ്പെടുത്തുന്നത്. ഇവ രേഖപ്പെടുത്താതെ പോയാൽ നാടിൻ്റെ ചരിത്രം പലതും പതുക്കെ വിസ്മൃതിയിലാണ്ടു പോകും. ഈ തിരിച്ചറിവിൽ നിന്നാണ് പുതുതലമുറയിലെ ചരിത്ര അന്വേഷകർക്ക് ഒരു വഴിക്കാട്ടിയായി നിലകൊള്ളുക എന്ന മഹത്തായ ലക്ഷ്യത്തോടെ ഹിസ്റ്ററി ഫോറം എന്ന കൂട്ടായ്മ കുന്നംകുളത്ത് രൂപം കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിലെ പുരാതന സ്മാരകങ്ങൾ,  ജനകീയ പ്രസ്ഥാനങ്ങൾ,  സാമൂഹിക പരിണാമങ്ങൾ,  നാടൻ കലകൾ,  ആചാരങ്ങൾ,  അനുഷ്ഠാനങ്ങൾ തുടങ്ങി നമ്മുടെ പൈതൃകങ്ങൾ കാലത്തിൻ്റെ തിരക്കിൽപ്പെട്ട് വിസ്മൃതിയിലാണ്ട് പോകാതിരിക്കാൻ ഒരു കൂട്ടായ പരിശ്രമം അനിവാര്യമാണ്.  ഈ പരിശ്രമത്തിന്റെ തുടക്കം ആകട്ടെ ഹിസ്റ്ററി ഫോറം. 


ലക്ഷ്യങ്ങൾ  

*നമ്മുടെ നാടിൻ്റെ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ- വിദ്യാഭ്യാസ ചരിത്രത്തെ കുറിച്ച് ആഴത്തിലുള്ള വിവര ശേഖരണം നടത്തുക . 

*പ്രദേശത്തെ പുരാതന കെട്ടിടങ്ങൾ,  സ്മാരകങ്ങൾ,  ശിലാശാസനങ്ങൾ,  ആരാധനാലയങ്ങൾ,  പുരാവസ്തുക്കൾ തുടങ്ങിയവയുടെ സംരക്ഷണം. 

*മുതിർന്നവരിൽ നിന്നും നാട്ടറിവുകളും അനുഭവ കഥകളും ശേഖരിച്ച് രേഖപ്പെടുത്തി സൂക്ഷിക്കുക. 

*പുതുതലമുറയിൽ ചരിത്രബോധം വളർത്താൻ ഉതകുന്ന വിധത്തിൽ ചരിത്ര ക്യാമ്പുകൾ,പ്രഭാഷണങ്ങൾ,  സെമിനാറുകൾ,  ക്വിസ് പ്രോഗ്രാമുകൾ,  പഠനയാത്രകൾ,  പൈതൃക യാത്രകൾ,  എന്നിവ സംഘടിപ്പിക്കുക.

* പഴയ രേഖകൾ, പത്രക്കുറിപ്പുകൾ, പുസ്തകങ്ങൾ, ചിത്രങ്ങൾ എന്നിവ ശേഖരിച്ച് ഒരു 'പ്രാദേശിക ചരിത്ര ആർക്കൈവ്' രൂപപ്പെടുത്തുക.

*ചരിത്രവുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സെമിനാറുകൾ,  ദിനാചരണങ്ങൾ  എന്നിവ സംഘടിപ്പിച്ച പൊതുസമൂഹത്തെ ചരിത്രബോധമുള്ളവരാക്കി മാറ്റുക.

  *ചരിത്രത്ത ' ഇന്നിൻ്റെ'  വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെടുത്തി ചിന്തിക്കാൻ അവസരം ഒരുക്കുക 


          ചരിത്രം മറക്കുന്ന ഒരു സമൂഹത്തിന്  ഭാവി നിർമ്മിക്കാൻ സാധ്യമാവുകയില്ല. അതിനാൽ നമ്മുടെ നാടിൻ്റെ ചരിത്രം നമ്മൾ തന്നെ എഴുതണം, സംരക്ഷിക്കണം,  അത് മറ്റുള്ളവർക്കായി പകർന്നു  നൽകണം. അതിനായി കുന്നംകുളത്തും സമീപപ്രദേശങ്ങളിലും ഉള്ള വിനോദസഞ്ചാര - പൈതൃക ഇടങ്ങളെ കുറിച്ചുള്ള കുന്നംകുളം ഹിസ്റ്ററി ഫോറത്തിൻ്റെ കണ്ടത്തലുകളാണ് ഇവിടെ രേഖപ്പെടുത്തുന്നത്.


ഹിസ്റ്ററി ഫോറം

കുന്നംകുളം.

30/04/2026.


1- അരിയന്നൂർ കുടക്കൽ പറമ്പ് 

 https://historyforumkunnamkulamlibrary.blogspot.com/?m=1

 MAP 

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്. ഇവയെല്ലാം പ്രത്യേകം വേലികെട്ടി വളരെ വൃത്തിയായി സംരക്ഷിക്കപ്പെട്ടവയാണ്. ഇവിടെ A S I യുട...