Tuesday, 19 May 2026

കുറുക്കൻപാറ 

കൽ വിഗ്രഹങ്ങളുടെ പണിപ്പുര 

കുന്നംകുളം ടൗണിൽ നിന്നും  3 കി മീ അകലെ ഗുരുവായൂർ റോഡിലാണ് കുറുക്കൻപാറ . വിദേശങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലേക്കുള്ള കൽ വിഗ്രഹങ്ങളും കൊത്തുപണികളും ഇവിടെ നിന്ന് കയറ്റി അയക്കുന്നു .ഇവിടെയുള്ള  കരിങ്കൽ ക്വാറിയിലെ പാറ കല്ലുകലാണ് പ്രദേശവാസിയാകളായ കൊത്തുകല്പണിക്കാർ കൊത്തിയൊരുക്കുന്നത് .

 റോഡരികിൽ ഒരുക്കിയ കൊത്തുശാല കുടിലുകളിൽ ഇരുന്നാണ് ഇവർ കല്ല് കൊത്തുന്നത് .ശാലയ്ക്ക് മുന്നിലുള്ള ശില്പങ്ങളും  കൽ പണികളും  കാണുന്നത് കൗതുകമുള്ള കാഴ്ചയാണ് .കല്ലുകൊണ്ടുള്ള അമ്മി, ചെറു ഉലക്ക ,തുളസിത്തറ,ഇരിപ്പിടങ്ങൾ ,ടൈലുകൾ തുടങ്ങീ വൈവിധ്യമു ള്ള പലതും ഇവിടെ കാണുകയും വാങ്ങിക്കുകയും ചെയ്യാം. ഇടനിലക്കാരില്ലാതെ കൽ പണി ശാലകളിൽ നിന്നും നേരിട്ട് വാങ്ങുന്നതിനാൽ ഗുണവും ലാഭവും ഉറപ്പാക്കാനാവും .

ചരിത്രം -പന്തളത്തു നാരായണൻ നായർ എന്ന ആളാണ്ശി ല്പനിർമ്മാണത്തിനു തുടക്കം കുറിച്ചത് 


യേശുദാസ് റോഡ്..

അരനൂറ്റാണ്ട് മുൻപ് പാക്കിസ്ഥാന്റെ 2 ഫൈറ്റർ വിമാനങ്ങൾ വെടിവച്ചിട്ട വീരസൈനികന്റെ സ്മരണയുണർത്തുകയാണ്  യേശുദാസ് റോഡ്..

1965ലെ യുദ്ധത്തിൽ ഇന്ത്യയെ തകർക്കാൻ വന്ന രണ്ടു പാക്ക് ബോംബർ വിമാനങ്ങൾ അമൃത് സറിൽ വെടിവച്ചിട്ട ടീം .ലീഡറായിരുന്നു യേശുദാസൻ‍. 2 മാസത്തിനു ശേഷം തൃശൂരിൽ യേശുദാസൻ തീവണ്ടിയിറങ്ങി. ജനം ആഘോഷപൂർവ്വം വരവേറ്റു..തൃശൂർ റെയിൽവേ സ്റ്റേഷനിൽ യേശുദാസിനെ ആദരിച്ച് ഫലകം സ്ഥാപിച്ചു...കുന്നംകുളത്തു നിന്ന് പാലക്കാട്ടേയ്ക്കു താമസം മാറ്റിയ അദ്ദേഹം 2017 ഏപ്രിൽ ഒന്നിനു മരിച്ചു. 1986ൽ സുബേദാർ ആയി വിരമിച്ച ബേസിൽ യേശുദാസനെ രാജ്യം വീരചക്രം നൽകി ആദരിച്ചിരുന്നു...


കോഴിക്കോടിനേയും തിരുവനന്തപുരം വരെയും ബന്ധിപ്പിക്കുന്ന കനോലികനാലിനെ കുന്നംകുളവുമായി ബന്ധിപ്പിക്കാനായാൽ കുന്നംകുളത്തിന്റെ കച്ചവടത്തിന് പുരോഗതിയുണ്ടാകുമെന്ന ചിന്ത ഉദിച്ചു . നൂറടിത്തോട് എന്ന തോടിനെ വെട്ടിയൊരുക്കി  വെട്ടിക്കടവ് വരെ എത്തിച്ച് സാധനങ്ങൾ കടത്തി കച്ചവടം നടത്താനായി .കുന്നംകുളത്തിന്റെ കച്ചവട ചരിത്രത്തിൽ നൂറടിതോടിന്റെ പ്രസക്തി വലുതാണ് .

No comments:

Post a Comment